ഇടുക്കി: കമ്പത്ത് നിന്നും തൃശൂരിലേയ്ക്ക് മാരുതി സെന്‍ കാറില്‍ കടത്തിയ അരകിലോ കഞ്ചാവ് വണ്ടിപെരിയാറ്റില്‍ വച്ച് എക്സൈസ് ഉദ്ദ്യോഗസ്ഥര്‍ പിടികൂടി വണ്ടിപ്പെരിയാര്‍ കക്കികവല ഭാഗത്ത് വച്ച് വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചവ് കണ്ടെടുത്തത്. തൃശൂര്‍ കയ്നൂര്‍ സ്വദേശി ചെമ്മിനിയാടന് വീട്ടില്‍ അനീഷ് (27) അറസ്റ്റിലായി. കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്പന നടത്തുന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനീഷ്. കഞ്ചാവ് നല്കിയ ആളെ കണ്ടെത്താനുളള അന്വേഷണം ഊര്ജജിതപ്പെടുത്തി.വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സികെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, രവി വി, അനീഷ് ടി. എ., ജോബിതോമസ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്.
പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: