തൊടുപുഴ: തൊടുപുഴ നഗരസഭ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്. രണ്ടാം തവണയാണ് താമര ചിഹ്നത്തില്‍ ഈ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധി വിജയിക്കുന്നത്. ബിജെപി ടിക്കറ്റില്‍ മത്സരിച്ച രേണക രാജശേഖരനാണ് 334 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രേണുകയ്ക്ക് 538 വോട്ട് ലഭിച്ചു. 890 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിഷ സോമന് 148 വോട്ടുകള്‍ കൊണ്ട് തൃപതിപ്പെടേണ്ടിവന്നു. സിപിഎം സ്വതന്ത്രമായി മത്സരിച്ച ശ്രലേഖ സുനീഷിന് 204 വോട്ടാണ് ലഭിച്ചത്. രേണുകയ്ക്ക് ലഭിച്ച ഭൂരിപക്ഷം പോലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ രാജശേഖരന് ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തിലൊരു വിജയത്തിന് കളമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: