ചേര്‍ത്തല: നഗരസഭ ചെയര്‍പേഴ്സണിന്റെയും വൈസ് ചെയര്‍മാന്റെയും പരാജയം കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നു. ചെയര്‍പേഴ്സ്ണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ പതിനൊന്നാം വാര്‍ഡിലും വൈസ് ചെയര്മാന് അഡ്വ. കെ.ജെ. സണ്ണി ഇരുപത്തെട്ടാം വാര്‍ഡിലും ആണ് കനത്ത പരാജയം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിമൂന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ച ശ്രീലേഖ നായര്‍ പരാജയപ്പെട്ടതാണ് ജയലക്ഷ്മിക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയത്. താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളും നഗരസഭാ കവാടത്തിന് മുന്പില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈക്കൂലി പെട്ടി സ്ഥാപിച്ചതും ഭരണ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അവഗണിക്കുന്നു എന്ന ആക്ഷേപവും, വേണ്ടത്ര ആലോചിക്കാതെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടെന്ന പരാതിയും ഭരണ നേതൃത്വത്തിനെതിരെ ഉയര്‍ന്നിരുന്നു.
ദേശീയ പാതയോരത്ത് സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍മിച്ച കാത്തുനില്പ്പു പുര പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ ശാസനയ്ക്ക് വിധേയയായി. ഇതുമൂലം ജനങ്ങളുടെ കടുത്ത വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. വാര്‍ഡിലെ ജനകീയ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചതും ഇവര്‍ക്ക് വിനയായി മാറി. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആളാണ് അഡ്വ. കെ.ജെ. സണ്ണി. നഗരസഭ ഭരണം യുഡിഎഫിന് ലഭിച്ചതോടെ ചെയര്മാന് സ്ഥാനം മോഹിച്ച് ഒന്നിലധികം പേര് രംഗത്തുണ്ട്.
ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖര്‍ അഡ്വ.പി. ഉണ്ണികൃഷ്ണനും, ഐസക് മാടവനയുമാണ്. നാലാം തവണയാണ് ഇരുവരും കൗണ്‍സിലറായി തെരഞ്ഞെടുന്നത.് ഉണ്ണികൃഷ്ണന് നിലവില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്.
കന്നി വിജയം നേടിയ അഡ്വ.സി.ഡി. ശങ്കറും ജി. രാധാകൃഷ്ണനായ്ക്കും പരിഗണാനാപട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: