കാഞ്ഞങ്ങട്: കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ബിജെപിക്ക് 5 സീറ്റുകള്‍. ജനതാദളിന്റെ സിറ്റിംഗ് സീറ്റായ അരയി വാര്‍ഡ് ഇത്തവണ ബിജെപി നേടി. 15 ാം വാര്‍ഡ് ലക്ഷ്മി നഗര്‍-ബല്‍രാജ്, 20 ാം വാര്‍ഡ് അരയി സി.കെ.വത്സലന്‍, 5 ാം വാര്‍ഡ് ദുര്‍ഗാ ഹൈസ്കൂള്‍-എച്ച്.ആര്.ശ്രീധരന്, 6 ാം വാര്‍ഡ് കാരാട്ടുവയല്‍-എച്ച്.ആര്.സുകന്യ, 13 ാം വാര്‍ഡ് എന്‍ജിഒ ക്വാര്‍ട്ടേഴ്സ്-വിജയമുകുന്ദ് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍. ബിജെപി ശക്തമായ മത്സരമാണ് നഗരസഭയില്‍ കാഴ്ചവെച്ചത്. എല്‍ഡിഎഫിന് അപ്രതീക്ഷിത വിജയമാണ് നഗരസഭയില്‍ ഉണ്ടായത്. നഗരസഭ ചരിത്രത്തിലെ വ്യക്തമായ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. ഏറെ വിവാദമായ അതിയാമ്പൂര് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി.വി.രമേശന് വിജയിച്ചു.
യുഡിഎഫിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിലും കോണ്‍ഗ്രസിനകത്തെ വിഭാഗീയതയിലും മനംമടുത്ത പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കുത്തക വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിച്ചത് യുഡിഎഫിന്റെ പതനത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതുമുതല്‍ കോണ്‍ഗ്രസിനകത്തും ലീഗിനകത്തും വിഭാഗീയത രൂക്ഷമായിരുന്നു. ഇത് തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചതായാണ് ഫലങ്ങള്‍ കാണിക്കുന്നത്. 2010-15 തെരഞ്ഞെടുപ്പ് 43 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് 8 സീറ്റുകള്‍ ലഭിച്ചിരുന്നത് ഇത്തവണ മൂന്ന് സീറ്റിലൊതുങ്ങി. 12 സീറ്റുണ്ടായിരുന്ന ലീഗിന് 10 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യുഡിഎഫ്- 13, എല്‍ഡിഎഫിന് 22, ബിജെപി-5, വിമതന്മാര്-3 എന്നിങ്ങനെയാണ് നഗരസഭയിലെ സീറ്റ് നില.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കുത്തക വാര്‍ഡുകളില്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത് വോട്ടുകള്‍ മറിച്ചുവിറ്റു എന്നതിന്റെ തെളിവാണ്. ലീഗിന്റെ കോട്ടകള്‍ ഓരോന്നായി തകരുന്ന കാഴ്ചയാണ് രാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ദൃശ്യമായത്. ലീഗിലെ വിഭാഗീയത അവരെയും ചതിച്ചു. ലീഗ് കോട്ടയെന്നറിയപ്പെട്ടിരുന്ന ആറങ്ങാടി, നീലാങ്കര, കുശാല്‍ നഗര്‍, ആവി, കുളിയങ്കാല്‍ എന്നിവടങ്ങളില്‍ ലീഗ് തകര്‍ന്നു തരിപ്പണമായി. ആവി വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി മുന്‍ കൗണ്‍സിലറായ എന്‍.എ.ഖാലിദിനെ തോല്‍പ്പിച്ചത് സ്വന്തം മരുമകനും യൂത്ത് ലീഗ് വിമത സ്ഥാനാര്‍ത്ഥിയുമായ മുഹമ്മൂദ് മുറിയനാവിയാണ്. മുഹമ്മൂദ് വിജയിച്ചാല്‍ എല്‍ഡിഎഫിന് പിന്തുണയ്ക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പേ ധാരണയായിരുന്നു. ബാര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശ്നങ്ങള്‍ ഉടലെടുത്തത്. പ്രാദേശിക നേതൃത്വം കോണ്‍ഗ്രസ് ലീഗ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചത് എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കാരണമായി.
മലയോര പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടപ്പെട്ടു. പനത്തടി പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിന് തനിച്ച് അഞ്ച് സീറ്റുണ്ടായിരുന്നത് രണ്ട് സീറ്റായി കുറഞ്ഞു. എല്‍ഡിഎഫ് 13 സീറ്റ് നേടി അവരുടെ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെട്ടുപോയ ഭരണം തിരിച്ചുപിടിച്ചു. കള്ളാര്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായെങ്കിലും 12 സീറ്റില്‍ നിന്നും 11 ആയി കുറഞ്ഞു. യുഡിഎഫ് വിട്ട് ജനപക്ഷമുന്നണി രൂപീകരിച്ച് കൂടുതല്‍ സീറ്റിനായി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് മാണ ി വിഭാഗത്തിന് പക്ഷെ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടായിരുന്നെങ്കിലും സിപിഎം കേരള കോണ്‍ഗ്രസിനെ ചതിക്കുകയായിരുന്നു. വിജയ സാധ്യതയുള്ള 13-ാം വാര്‍ഡില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മറിച്ചതിനെ തുടര്‍ന്ന് ഇവിടെ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പരാജയപ്പെടുകയായിരുന്നു.
പുല്ലൂര്‍ പെരിയ പഞ്ചായത്തും യുഡിഎഫിന് കൈവിട്ടു. ഇവിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വാര്‍ഡുപോലും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. പക്ഷേ ഇവിടെ നിന്നും കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി വിയജിച്ചത് മൂലം നേതാക്കള്‍ക്കുള്ളിലെ പ്രശ്നങ്ങളാണ് വാര്‍ഡുകള്‍ നഷ്ടപ്പെടാന്‍ കാരണമെന്നും സംസാരമുണ്ട്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകള്‍ യുഡിഎഫിന് നഷ്ടമായി. ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ രൂപീകരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പാര്‍ട്ടി 10 സീറ്റുകള്‍ നേടി ഭരണം കൈക്കലാക്കി. എല്‍ഡിഎഫിന് 4, കോണ്‍ഗ്രസിന് 2 എന്നിങ്ങനെയാണ് സീറ്റ് നില. ഉദുമയില്‍ യുഡിഎഫ് നേടി. അജാനൂര്‍ പഞ്ചായത്തും യുഡിഎഫിന് നഷ്ടമായി. ചുരുക്കത്തില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായിട്ടുള്ളത്. അതേ സമയം ബിജെപിക്ക് ജില്ലയിലൂടനീളം വന്‍ മുന്നേറ്റവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: