കാസര്‍കോട്: ജില്ലയില്‍ വന്‍ ബിജെപി അനുകൂല തരംഗമുണ്ടായിട്ടുണ്ടെന്നതിന് തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കോമാലി സഖ്യമുണ്ടാക്കി ബിജെപിയെ ത്രിതതല പഞ്ചായത്ത് നഗരസഭ ഭരണത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഇടത് വലത് മുന്നണികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ബിജെപി ജില്ലയില്‍ നേടിയിരിക്കുന്ന ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ 120 സീറ്റുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ അത് 140 ആയി വര്‍ദ്ധിച്ചു. 20 സീറ്റുകളുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അധികമായി ലഭിച്ച സീറ്റുകളെല്ലാം യുഡിഎഫ്, എല്‍ഡിഎഫ് കുത്തക സീറ്റുകളാണെന്ന പ്രത്രേകത കൂടിയുണ്ട്. പല സീറ്റുകളിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ബിജെപിക്ക് നഷ്ടമായെങ്കിലും ഇടത് വലത് മുന്നണികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗമ്യമായി കുറയ്ക്കുവാന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. അത് ജില്ലയില്‍ ബിജെപിക്കുണ്ടായിരിക്കുന്ന വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ച് ഭരണത്തിലെ നിര്‍ണ്ണായക ശക്തിയായി മാറുവാനും ബിജെപിക്ക് കഴിഞ്ഞു. ബെള്ളൂര്‍, കാറഡുക്ക, മധൂര്‍, പൈവളിഗെ ഗ്രാമപഞ്ചായത്തുകളില്‍ യഥാക്രമം 16, 8, 7, 8 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് ഭരണത്തിലേറി. എന്മകജെ പഞ്ചായത്തില്‍ ബിജെപിയും യുഡിഎഫും 7 സീറ്റുകള്‍ വീതം നേടി. ഗ്രാമപഞ്ചായത്തുകളിലാകെ 108 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കാസര്‍കോട് 14 നും കാഞ്ഞങ്ങാട് 5 സീറ്റുകളില്‍ ബിജെപി താമര വിരിയിച്ചു. കഴിഞ്ഞ തവണ 120 സീറ്റുകളില്‍ വിജയിച്ച് ബിജെപിക്ക് അത് ഇത്തവണ 140 ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. ഇടത് വലത് മുന്നണികളുടെ കുത്തക സീറ്റുകളാണ് ബിജെപിക്ക് ലഭിച്ച സീറ്റുകളെന്ന പ്രത്രേകത കൂടിയുണ്ട്. ബെള്ളൂര്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാനായി സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡണ്ടുമായ കുശലയെ സ്വതന്ത്രചിഹ്നമായ ജീപ്പ് അടയാളത്തില്‍ മത്സരിപ്പിച്ചിരുന്നു. പക്ഷെ ആ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചു കൊണ്ട് ബെള്ളൂര്‍ ജനത നല്‍കിയത്. വോട്ട് നിലയില്‍ ജില്ലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിഞ്ഞു. ബിജെപിക്കെതിരായി ഇടത് വലത് മുന്നണികള്‍ കോമാലി സഖ്യത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: