പാട്‌ന: അത്യന്തം ആവേശകരമായ പോരാട്ടം നടന്ന ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ വ്യക്തമാകും. 12മണിയോടെ അന്തിമനില ലഭിക്കും.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ പുറത്തുവന്ന എന്‍ഡിടിവി എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപി സഖ്യം 125 സീറ്റുകള്‍ നേടുമെന്ന് എന്‍ഡിടിവി പറയുന്നു.
ആദ്യ ഘട്ടത്തിലൊഴികെ മറ്റു നാലു ഘട്ടങ്ങളിലും ബിജെപി സഖ്യം മുന്നിലെത്തുമെന്നും എന്‍ഡിടിവി എക്‌സിറ്റ് പോള്‍ പറയുന്നുണ്ട്. ബിജെപി സഖ്യം 125-130 സീറ്റുകളും ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം 105 സീറ്റുകളും നേടും. സംസ്ഥാനത്ത് വന്‍വിജയം നേടുമെന്നാണ് ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന ബിജെപി നേതൃത്വവും വ്യക്തമാക്കുന്നത്.
















