പാറ്റ്ന: അത്യന്തം ആവേശകരമായ പോരാട്ടം നടന്ന ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകള്‍ അനുസരിച്ച് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്ക് 86 സീറ്റുകളില്‍ മുന്നേറുകയാണ്. മഹാസഖ്യം 76 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
ഫല സൂചനകള്‍ പുറത്തൂ വന്നതോടെ പട്നയിലെ ബിജെപി ഓഫിസില്‍ ആഘോഷം തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ പുറത്തുവന്ന എന്‍ഡിടിവി എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപി സഖ്യം 125 സീറ്റുകള്‍ നേടുമെന്ന് എന്‍ഡിടിവി പറയുന്നു.
ഒക്ടോബര്‍ 12,16,28, നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് അറിയുന്നത്. സംസ്ഥാനത്തൊട്ടാകെ 38 ജില്ലകളിലായി 39 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 82 കമ്പനി പോലീസ് സേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: