ചങ്ങനാശേരി: നഗരസഭയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ വാര്‍ഡ് 19, 21, 32, 37 ബിജെപി ശക്തമായ പോരാട്ടത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. 19-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് കൗണ്‍സിലറായിരുന്ന പ്രസന്നന്‍ പാറാട്ടിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വനിതാ വാര്‍ഡായതിനാല്‍ പ്രസന്നകുമാറിന്റെ ഭാര്യ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുകയായിരുന്നു. 21-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ കൗണ്‍സിലറായ സൂര്യനായരെയാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍.പി. കൃഷ്ണകുമാര്‍ പരാജയപ്പെടുത്തിയത്. 32-ാം വാര്‍ഡായ മഞ്ചാടിക്കരയില്‍ രമാദേവി മനോഹരന്‍ സിപിഎമ്മിന്റെ അമ്പിളി മനോഹരനെയാണ് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ മധുരാജായിരുന്നു സിറ്റിംഗ് കൗണ്‍സിലര്‍. 37-ാം വാര്‍ഡായ കുറ്റിശേരികടവില്‍ ബിന്ദു വിജയകുമാര്‍ സിപിഎമ്മിന്റെ സുനിതാ പാണംപറമ്പിലിനെതിരെ 198 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമ്മിന്റെ സുരേഷ് ബാബുവായിരുന്നു സിറ്റിംഗ് കൗണ്‍സിലര്‍.
















