വിളവൂര്‍ക്കല്‍: രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേദിയായ മാറനല്ലൂരില്‍ 21 സീറ്റില്‍ ബിജെപി എട്ടു സീറ്റ് നേടി. കോണ്‍ഗ്രസ്സിനും എട്ടു സീറ്റ്. ഭരണം നടത്തിയിരുന്ന സിപിഎമ്മിനെ അഞ്ചു സീറ്റിലൊതുക്കി.
മാറനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാസുരാംഗന്റെ വാര്‍ഡായ കുഴിവിള വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. പലവാര്‍ഡുകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ബിജെപിയിലെ തൂങ്ങാംപാറ ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ സിപിഎം ശക്തമായ തന്ത്രങ്ങളാണ് ആവിഷ്ക്കരിച്ചത്.അദ്ദേഹവും 200ല്‍പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും നിരവധി വാര്‍ഡുകളില്‍ മൂന്നക്കം തികയ്ക്കാനുള്ള വോട്ടുപോലും ലഭിച്ചില്ല.
കുഴിവിള വാര്‍ഡില്‍ സുലഭ വിജയിച്ചു. അരുമാളൂരില്‍ മുരളീധരന് നായരും അരുവിക്കരയില്‍ ശോഭനതങ്കച്ചിയും മണ്ണടിക്കോണത്ത് അജിയും വണ്ടന്നൂരില്‍ ഷീബമോളും വേട്ടമംഗലത്ത് ജ.ശോഭയും പെരുവള്ളൂരില് കുമാരി മായയും ചീനിവിള വാര്‍ഡില്‍ വി അഖിലേഷും വിജയിച്ചു.
വിളവൂര്‍ക്കലില്‍ പുതുവീടുമേലെ വാര്‍ഡില്‍ രജ്ജുകുമാരി ആര് ഐ എതിര്‍സ്ഥാനാര്‍ത്ഥി സഞ്ജനയെ പരാജയപ്പെടുത്തി. പനങ്ങോട് വാര്‍ഡില്‍ പനങ്ങോട് വിജയന് എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ മുരളിയെ 110 വോട്ടിന് പരാജയപ്പെടുത്തി. പേയാട് വാര്‍ഡില്‍ ശാലിനി എല്‍ഡിഎഫിലെ മുരളിയെ 443വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പവച്ചകുഴി വാര്‍ഡില്‍ ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ (വിളവൂര്‍ക്കല്‍ ഉണ്ണി) എല്‍ഡിഎഫിലെ ജഗദീഷിനെ 340 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. വിഴവൂരില്‍ ഷീജ വിജയിച്ചു. പെരുകാവ് വാര്‍ഡില്‍ വി.എസ്.പ്രസാദ് 404 വോട്ടുകള്‍ നേടി വിജയിച്ചു.
മലയിന്‍കീഴില്‍ ഉണ്ടായിരുന്ന രണ്ട് സീറ്റുകള്‍ നിലനിര്‍ത്തി. ബ്ലോക്കോഫീസ് വാര്‍ഡില്‍ ഡി. അജികുമാര്‍ എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിലെ ജി.പങ്കജാക്ഷനെ പരാജയപ്പെടുത്തി. വലിയറത്തല വാര്‍ഡില്‍ യുഡിഎഫിലെ ശ്രീകുമാരിയെ 400ല്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ദുലേഖ വാര്‍ഡ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: