കൊച്ചി: മുന്നണിക്കോട്ടകളെ കടപുഴക്കി തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ബിജെപിക്ക് എക്കാലത്തെയും മികച്ച വിജയം. 2010ല്‍ 23 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 71 സീറ്റുകളില്‍ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 46 വാര്‍ഡുകളിലും നഗരസഭകളില്‍ 23 ഡിവിഷനുകളിലും കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് ഡിവിഷനുകളിലും ബിജെപി വിജയക്കൊടി പാറിച്ചു. 160 ഇടത്ത് രണ്ടാമതെത്തി ജയപരാജയങ്ങളില്‍ നിര്‍ണായകമാകാനും ബിജെപിക്ക് സാധിച്ചു. 33 പഞ്ചായത്തുകളില്‍ പ്രതിനിധ്യം നേടാനായി. കഴിഞ്ഞ തവണ ഇത് 11 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു. ചെങ്ങമനാട്, എളംകുന്നപ്പുഴ, വടക്കേക്കര പഞ്ചായത്തുകളില്‍ നാല് വീതവും നെല്ലിക്കുഴി, കൂവപ്പടി പഞ്ചായത്തുകളില്‍ മൂന്ന് വീതവും സീറ്റുകള്‍ നേടി. ആലുവ, പിറവം, നോര്‍ത്ത് പറവൂര്‍, നഗരസഭകളില്‍ ഒന്ന് വീതവും മൂവാറ്റുപുഴയിലും ഏലൂരിലും രണ്ടിടത്തും പെരുമ്പാവൂരില്‍ മൂന്നും തൃപ്പൂണിത്തുറയില്‍ 13ഉം സീറ്റുകളാണ് ബിജെപി നേടിയത്. ജില്ലയില്‍ എട്ട് ശതമാനമുണ്ടായിരുന്ന വോട്ട് രണ്ടിരട്ടിയിലേറെ ഉയര്‍ന്ന് 18 ശതമാനത്തിലെത്തിയതായി ബിജെപി നേതാക്കള്‍ പറഞ്ഞു.
മന്ത്രി കെ. ബാബുവിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറയിലെ ബിജെപി മുന്നേറ്റം അഴിമതിക്കാര്‍ക്കുള്ള ശക്തമായ താക്കീതായി മാറി. ബാബുവിന്റെ വാര്‍ഡിലും വിജയിച്ചത് ബിജെപിയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ ബിജെപിയെ തോല്‍പ്പിക്കാന്‍ മുന്നണികള്‍ പരസ്പരം സഹകരിച്ചു. ഹൈന്ദവ സമുദായ സംഘടനകളുടെ പിന്തുണയും കേന്ദ്രസര്‍ക്കാരിന്റെ വികസന ഭരണവും വിജയത്തില്‍ നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: