പാനൂര്‍: മൊകേരിയിലും താമര വിരിഞ്ഞു. മൊകേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റില്‍ ബിജെപിക്ക് അട്ടിമറി ജയം. 9ാംവാര്‍ഡായ വളളങ്ങാട് നിന്നും മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പുത്തന്‍പുരയില്‍ സുചിത്ര യുഡിഎഫിലെ രാജീവിനെ 100 വോട്ടിന് പരാജയപ്പെടുത്തി.എല്‍ഡിഎഫിലെ രസിത 102വോട്ടു നേടി. 11സീറ്റ് നേടി എല്‍ഡിഎഫ് ഭരണം നിലനിറുത്തി. 2സീറ്റ് യുഡിഎഫ് കരസ്ഥമാക്കി. പതിറ്റാണ്ടുകളായി യുഡിഎഫ് ജയിച്ചു വരുന്ന വാര്‍ഡിലാണ് ബിജെപി മികച്ച വിജയം നേടിയത്.ഇതോടെ മൊകേരിയിലെ വളളങ്ങാട് നിന്നും ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥി പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: