തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി പുറത്തുവന്നതോടെ ബിജെപി സംസ്ഥാന കമ്മറ്റി കാര്യാലയമായ മാരാര്‍ജി ഭവന് ഉത്സവലഹരിയായി. വാദ്യമേളങ്ങള്‍ മുഴക്കിയും ആര്പ്പുവിളികളുയര്ത്തിയും മധുരം വിളമ്പിയും പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടു.
നഗരസഭയില്‍ പുതുഅദ്ധ്യായം കുറിച്ച് താമര വിരിഞ്ഞത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിധിയായിരുന്നു ഇന്നലെ വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീത കോളേജില്‍ നിന്നു പുറത്തുവന്നത്. നഗരസഭയിലുള്ള മുപ്പത്തിയഞ്ച് വാര്‍ഡുകളിലാണ് തുടക്കത്തിലേ ലീഡ് നിലനിര്‍ത്തി വിജയം നേടിയത്. സിപിഎമ്മിനും കോണ്‍ഗ്രസിനും ജനം നല്കിയ മറുപടിയായിരുന്നു ബിജെപിയുടെ നേട്ടം.
വിധി പൂര്‍ണമായതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു പുറത്തുവന്ന സ്ഥാനാര്‍ത്ഥികളെ ആവേശത്തോടെ പ്രവര്‍ത്തകര്‍ പൊക്കിയെടുത്തുകൊണ്ടാണ് മാരാര്‍ജി ഭവനിലേക്ക് തിരിച്ചത്. ബിജെപി ജില്ലാ -സംസ്ഥാന നേതാക്കളായ വി. മുരളീധരന്, ഉമാകാന്തന്‍, വി.വി. രാജേഷ്, പി.കെ. കൃഷ്ണദാസ്, അഡ്വ. എസ്. സുരേഷ് എന്നിവര്‍ക്കു പുറമെ ആര്‍എസ്എസ് കാര്യകര്‍ത്താക്കളായ അഡ്വ. പി. മനോഹരന്, പ്രസാദ് ബാബു തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ എത്തിയിരുന്നു. വിജയിച്ചെത്തിയ എല്ലാ സ്ഥാനാര്‍ഥികളെയും ബിജെപി നേതാക്കള്‍ പൊന്നാടയണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: