ആലപ്പുഴ: മാരാരിക്കുളം വടക്കു പഞ്ചായത്തില്‍ ചരിത്രവിജയം നേടിയ ബിജെപി ഇത്തവണ നിര്‍ണായകമാവും. 18അംഗ പഞ്ചായത്തു ഭരണസമിതിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. സിപിഎമ്മിന് കുത്തക നഷ്ടമായി. ബിജെപി ആദ്യമായാണ് അക്കൗണ്ട് തുറക്കുന്നത്. പഞ്ചായത്തിലെ ചെറുവള്ളിശ്ശേരി വാര്‍ഡില്‍ ബിജെപിയുടെ സി.വി. മനോഹരന് 25 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മനോഹരന് 347 വോട്ടുകളും തൊട്ടടുത്ത സ്ഥാനാ ര്‍ത്ഥിയായ ചിന്നപ്പന് 322 വോട്ടുകളുമാണ് ലഭിച്ചത്. വരകാടി വാര്‍ഡില്‍ ബിജെപിയുടെ റെജികുമാര്‍ 13 വോട്ടുകള്‍ക് വിജയിച്ചു. റജിക്ക് 380 വോട്ടുകളും ഇടതു സ്ഥാനാ ര്‍ത്ഥി ടി.എം. പ്രകാശന് 367 വോട്ടുകളാണ് ലഭിച്ചത്. 18 അംഗ സമിതിയില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് രണ്ടും മറ്റുള്ളവര്‍ക്ക് രണ്ടും അംഗങ്ങളാണള്ളത്. ഇത്തവണ ഇവി ടെ ആരു ഭരിക്കുമെന്ന ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിന് 15 സീറ്റുകളും യുഡിഎഫിന് എട്ടു സീറ്റുകളുമാണ് ലഭിച്ചത്. ആര്യാട് പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 18 അംഗസമിതിയില്‍ എല്‍ഡിഎഫിന് 15 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് കേവലം മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: