പുതുക്കാട്: ദേശീയപാതയില്‍ നന്തിക്കരയില്‍ വഴിയരികിലെ വെള്ളക്കുഴിയിലേക്ക് ടാറ്റാസുമോ മറിഞ്ഞ് ഏഴു പേര് മരിച്ചു. ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശികളായ ഇസ്മായില്‍(75), ഭാര്യ ഹൗവ്വമ്മ (60), മകന് ഇസ്ഹാക്ക് (40), മരുമകള്‍ ഹൗസത്ത് (35) ഇസ്ഹാക്കിന്റെ മകള്‍ ഇര്‍ഫാന (മൂന്നര), ഇസ്മയിലിന്റെ മകള്‍ ആമിനയുടെ ഭര്‍ത്താവ് കയറാടി സ്വദേശി മന്‍സൂര്‍ അലി (38), ടാറ്റസുമോ ഡ്രൈവര്‍ ആലത്തൂര്‍ വാനൂര്‍ സ്വദേശി കൃഷ്ണപ്രസാദ് (35), എന്നിവരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഇസ്ഹാക്കിന്റെ മകന് ഇജാസ് അഹമ്മദ് (10) ആണ് രക്ഷപ്പെട്ടത്. ഇജാസിനെ പരിക്കുകളോടെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷ്ണപ്രസാദിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തത് അഞ്ചുമണിക്കൂറിന് ശേഷവും ഇസ്മയിലിന്റെ എട്ടു മണിക്കൂറിന് ശേഷവുമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ കുടുങ്ങിയ ഇജാസിനെ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ട ഇജാസാണ് കാറില്‍ എട്ടുപേരുണ്ടായിരുന്നതായി സൂചന നല്‍കിയത്.
ഇതെത്തുടര്‍ന്ന് രാവിലെ എട്ടരയോടെ വീണ്ടും രണ്ടുപേര്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പത്തുമണിയോടെ കൃഷ്ണപ്രസാദിന്റെ മൃതദേഹം ലഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇസ്മയിലിന്റെ മൃതദേഹവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: