കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കര്‍ശന വിലക്ക്. മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുമെങ്കിലും മൊബൈല്‍ ക്യാമറ ഉപയോഗിക്കാന്‍ പാടില്ല. വോട്ടെണ്ണല്‍ ആരംഭിച്ചാല്‍ ഉദ്യാഗസ്ഥര്‍ ഒഴികെ മറ്റാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: