കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയമാണ്. തൃപ്പൂണിത്തുറ നഗരസഭയിലെ വോട്ടെണ്ണല്‍ ഗവ. സംസ്കൃത കോളേജിലും മൂവാറ്റുപുഴയില്‍ മുനിസിപ്പല്‍ ഓഫീസിലും നടക്കും. കോതമംഗലത്ത് ടൗണ്‍ യുപി സ്കൂളാണ് വോട്ടെണ്ണല്‍ കേന്ദ്രം.
പെരുമ്പാവൂരില്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലും റീഡിങ് റൂമിലുമായി വോട്ടെണ്ണല്‍ സജ്ജീകരിക്കും. ആലുവയില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളും കളമശ്ശേരിയില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളുമാണ് വേദി. പറവൂരില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലും അങ്കമാലിയില്‍ മുനിസിപ്പല്‍ ഓഫീസ് കെട്ടിടത്തിലുമാണ് വോട്ടെണ്ണല്‍.
ഏലൂരില്‍ ഗാര്ഡിയന് ഏഞ്ചല്‍സ് യുപി സ്കൂള്‍, തൃക്കാക്കരയില്‍ മോഡല്‍ എഞ്ചിനീയറിങ് കോളേജ്, മരടില്‍ ഗ്രിഗോറിയന്‍ പബ്ലിക്ക് സ്കൂള്‍ എന്നിവയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്. പിറവത്ത് എംകെഎം ഹൈസ്ക്കൂളും കൂത്താട്ടുകുളത്ത് മേരിഗിരി പബ്ലിക്ക് സ്കൂളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: