എരുമേലി: കരിങ്കല്ലുംമൂഴിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു.
കിങ്കല്ലുംമൂഴി സ്വദേശി പൂതിയോട് വീട്ടില്‍ ശരത്ത് (18), കനകപ്പലം സ്വദേശി പ്ലാമൂട്ടില്‍ ഹാരിസ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടും ബൈക്കുകളും പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: