മറയൂര്‍: അടുത്ത വീട്ടിലെ കൂട്ടുകാരിയുടെ അടുക്കല്‍ പോയ വിദ്യാര്‍ത്ഥിനിയെ തെരുവുനായ ആക്രമിച്ചു. മറയൂര്‍ സ്വദേശി വിന്‍സെന്റ്-മായ ദമ്പതികളുടെ മകള്‍ വിനിത(13) നെയാണ് തെരുവുനായ ആക്രമിച്ചത്. കാലിന്റെ ഭാഗത്ത് രണ്ട് നാല് സ്ഥലത്ത് കടിയേറ്റു. നായയുടെ പല്ല് പലഭാഗത്തും ആഴ്ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാരും ബന്ധുക്കളും കുട്ടിയെ മറയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ വൈകിയാണ് എത്തിയത്. ഡോക്ടര്‍ എത്തിയെങ്കിലും ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയിരുന്നു. വേദനകൊണ്ട് പുളഞ്ഞ കുട്ടിയ്ക്ക് ഒരു മണിക്കൂറിന് ശേഷമാണ് പ്രാഥമിക ചികിത്സ കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: