അമ്പലപ്പുഴ: ശബരിമല മേല്‍ശാന്തിമാരെ അമ്പലപ്പുഴയില്‍ ആദരിക്കും. അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 9ന് അമ്പലപ്പുഴ ക്ഷേത്രത്തിലെ നാടകശാലയിലാണ് ആദരിക്കല്‍ ചടങ്ങ് നടക്കുന്നത്. നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായ എസ്.ഇ. ശങ്കരന് നമ്പൂതിരി, ഇ.എസ്. ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ക്കാണ് അമ്പലപ്പുഴ അയ്യപ്പഭക്ത സംഘം സ്വീകരണം നല്‍കുന്നത്.
ചടങ്ങില്‍ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, മേല്‍ശാന്തിമാരെ ആദരിക്കും. സംഘം പ്രസിഡന്റ് കെ. ചന്തു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജി. മോഹനന് നായര്‍ സ്വാഗതം ആശംസിക്കും.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. ശ്രീകുമാര്‍, സെക്രട്ടറി ഡി. സുഭാഷ് തുടങ്ങിയവര്‍ സംസാരിക്കും.
ചീരപ്പന്‍ചിറയില്‍ സ്വീകരണം ഇന്ന്
മുഹമ്മ: ചീരപ്പന്‍ച്ചിറ അയ്യപ്പന് പഠന കളരിയില്‍ ഇന്ന് രാവിലെ 9.30ന് നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിക്കും മാളികപ്പുറം മേല്‍ശാന്തി ഇ.എസ്. ഉണ്ണികൃഷ്ണന് എടക്കാനം ഇല്ലത്തിനും സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: