തൊടുപുഴ: വര്‍ക്ക്ഷോപ്പില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍് അര്‍ധരാത്രിയില്‍ ഭാഗികമായി കത്തി നശിച്ചു. സംഭവത്തില്‍ ദുരുഹതയെന്നു പോലീസ്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. തൊടുപുഴ മുതലക്കോടം റൂട്ടില്‍ മാവിന് ചുവടിനു സമീപത്തെ ജോഷ് വര്‍ക്ക് ഷോപ്പിലാണ് സംഭവം നടന്നത്. തീ കത്തുന്നത് കണ്ട് തൊടുപുഴ ഫയര്‍ഫോഴ്സ് യുണിറ്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന രണ്ട് ഫയര്യുണിറ്റുകള് എത്തിയാണ് തീയണച്ചത്. സംഭവത്തെ കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം അരംഭിച്ചു. വര്‍ക്ഷോപ്പിനു വെളിയില്‍ കിടന്ന പിക്ക്-അപ്പ് വാനിലും, വര്‍ക്ഷോപ്പിനുള്ളില്‍ കിടന്ന കാറിനുമാണ് തീ പടര്‍ന്നത്. പിക്ക്-അപ്പ് വാന്‍ പൂര്‍ണമായും, കാര്‍ ഭാഗികമായും കത്തി നശിച്ചു. വാഹനങ്ങള്‍ തമ്മില്‍ എകദേശം 50 മീറ്റര്‍ ദൂര പരിധിയിലാണ് കിടന്നിരുന്നത് എന്നതും സംശയം വര്‍ധിപ്പിക്കുന്നു. രാത്രി 11.30 വരെ ഇവിടെ അളുകള്‍ ഉള്ളതാണ്. ജോലിക്കാര്‍ പുറത്തിറങ്ങിയതിനു ശേഷമാണ് തീ പടര്‍ന്നത്. മദ്യപന്മാരോ, സാമുഹിക വിരുദ്ധരോ തീയിട്ടതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരു വാഹനങ്ങള്‍ക്കും മനപൂര്‍വ്വം തീയിട്ടതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു കോട്ടയം ഫോറന്‍സിക് യൂണിറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തും. മറ്റിടങ്ങളിലേക്ക് തീ വ്യാപിക്കാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്. തീ പടര്‍ന്ന സമയത്ത് ഒരു ജീവനക്കാരന് വര്‍ക്സ് ഷോപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്നു. തൊടുപുഴ എസ് ഐ വിനോദ്കുമാര്‍, എസ് ഐ ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. തൊടുപുഴ ഫയര്‍ ഫോഴ്സ് യൂണിറ്റ് സിവില്‍ ഓഫീസര്‍ വി എന്‍ രാജന്റെ നേതൃത്വത്തിലുള്ള യൂണിറ്റെത്തിയാണ് തീയണച്ചത.് തീയണച്ചത്. ഉടമ ജോഷി ചെമ്പരത്തിയുടെ പരാതിയെ തുടര്‍ന്ന് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: