കൊല്ലം: തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ ജില്ലയില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രതയോടുകൂടി ഒരുങ്ങിയിരിക്കുകയാണ് ജില്ലാ പോലീസ് നേതൃത്വം. പ്രാദേശിക തലങ്ങളില്‍ ഫലം അക്രമ സംഭവങ്ങളിലെക്കെത്താമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതാതു സിഐമാര്‍ക്കും എസ്ഐമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചവറ, ശാസ്താംകോട്ട, പുനലൂര്‍, പെരിനാട് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കനത്ത കാവല്‍ തലേ ദിവസം തന്നെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: