മേപ്പയ്യൂര്‍: ടെലിവിഷന്‍ കാഴ്ചകളുടെ വര്‍ത്തമാനകാലത്ത് റേഡിയോയിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മേപ്പയ്യൂര്‍ വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ടെലിവിഷന്റെ മായക്കാഴ്ചകളോട് വിടപറഞ്ഞ് റേഡിയോവിലെ വിനോദ വൈജ്ഞാനിക പരിപാടികള്‍ ശ്രവിക്കാനും ആസ്വദിക്കാനും വിദ്യാര്‍ത്ഥികള്‍ ഇതോടെ തയ്യാറാവുകയാണ്.
ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തിന്റെ ഫലമായി റേഡിയോ പരിപാടികള്‍ക്ക് ശ്രോതാക്കളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന തിരിച്ചറിവാണ് ഈ പദ്ധതി ആവിഷ്ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി തീര്‍ന്നത്.
വീട്ടില്‍ റേഡിയോ ഇല്ലാത്ത കുട്ടികള്‍ക്ക് പിടിഎയുടെ സഹായത്തോടെ റേഡിയോ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്കൂളില്‍ ആരംഭിച്ച റേഡിയോ റെയില്‍ ബോസ്കൂള്റേഡിയോ സ്റ്റു ഡിയോ റൂം നാടകസംവിധായകനും സിനിമാനടനുമായ രാജേന്ദ്രന് തായാട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ്പ്രസിഡന്റ് കെ.കെ.ദിനേശന് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ലോഗോ ക്രിയേഷനില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എംപിടിഎ ചെയര്‍പേഴ്സണ്‍ ഷര്‍മിന കോമത്ത് ഉപഹാരങ്ങല് നല്കി.ഇ.എം.ചന്ദ്രന്, കെ.കെ. രാമചന്ദ്രന്, പി.വി. സ്വപ്ന, പി.കെ.റസീല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന് ഇ.കെ.മുഹമ്മദ് ബഷീര്‍ സ്വാഗതവും പ്രദീപ് മുദ്ര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: