തിരുവനന്തപുരം: കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെ ആവശ്യകത സംസ്ഥാനം പ്രയോജനപ്പെടുത്തണമെന്ന് എംപി റിച്ചാര്‍ഡ് ഹേ പറഞ്ഞു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കാശ്മീരി കുങ്കുമപ്പൂവിനും വിദേശരാജ്യങ്ങളില്‍ വിപണന സാദ്ധ്യത ഏറെയാണ്. ഐഎംസിആര്‍ സ്ഥാപകന്‍ ഡോ. സി.എന്‍. പുരുഷോത്തമന് നായര്‍ സ്മാരക പ്രഭാഷണം കവടിയാര്‍ ടെന്നീസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പാനദി മലിനമാകാതിരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനസഖ്യയുടെ മൂന്നിരട്ടി തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനമൊരുക്കുന്ന കാര്യത്തില്‍ ദേവസ്വംബോര്‍ഡ് അനാസ്ഥ കാട്ടുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം കഴിഞ്ഞിട്ടും ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ന്നിട്ടില്ല. അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. ഇന്നലെകള്‍ യൂറോപ്യന്‍ രാജ്യങ്ങളുടേതായിരുന്നു. നിലവിലെ സ്ഥിതി അമേരിക്കന്‍ രാജ്യങ്ങളുടേതാണെങ്കില് നാളെകള്‍ ഇന്ത്യയുടേതാണ്. ഈ യാഥാര്‍ത്ഥ്യത്തിനായി ഒന്നിച്ചു പരിശ്രമിക്കണമെന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ആന്റ് റിസര്‍ച്ചിന്റെ പ്രസിഡന്റ് ഡോ. കെ. ശശികുമാര്‍, ഡോ. പി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: