കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിധി നാളെയറിയാം. ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരിക്കുന്നത്. 11 ബ്ലോക്ക് കേന്ദ്രങ്ങളിലും ആറ് മുനിസിപ്പല്‍ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ നടക്കും. ഉച്ചയോടുകൂടി ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി അറിയാന്കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ തലയാഴം, ചെമ്പ്, മറവന്തുരുത്ത്, ടി.വി പുരം, വെച്ചൂര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലും, കടുത്തുരുത്തിയിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, ഞീഴൂര്‍, തലയോലപ്പറമ്പ്, വെള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കടുത്തുരുത്തി സെന്റ്മൈക്കിള്‍സ് എച്ച്.എസ്.എസ് സ്കൂളിലാണ്. ഏറ്റുമാനൂരിലെ നീണ്ടൂര്‍, കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പുക്കര, അതിരമ്പുഴ എന്നിവിടങ്ങളിലെ അയ്മനം അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് സ്കൂളിലും ഉഴവൂര്‍ ബ്ലോക്കിലെ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, മാഞ്ഞൂര്‍ എന്നിവിടങ്ങളിലേത് കുറവിലങ്ങാട് ദേവമാതാ കോളേജിലും, ളാലം ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍,മുത്തോലി എന്നിവിടങ്ങളിലെ പാല സെന്റ് തോമസ് ഹൈസ്കൂളിലും, ഈരാറ്റുപേട്ടയിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയ്, തലനാട്, തലപ്പലം, തിടനാട് അരുവിത്തുറ എന്നിവിടങ്ങളിലെ സെന്റ് ജോര്‍ജ്ജ് കോളേജ് ഓഡിറ്റോറിയത്തിലും, പാമ്പാടി അകലകുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മണര്‍കാട്, കിടങ്ങൂര്‍, മീനടം എന്നിവിടങ്ങളിലെ വെള്ളൂര്‍ ജൂനിയര്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിലും, മാടപ്പള്ളിയിലെ മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി എന്നിവിടങ്ങളിലെ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍ ഹയര്‍ സെക്കന്ററി സ്കൂളിലും, വാഴൂര്‍ ചിറക്കടവ്, കങ്ങഴ, നെടുംങ്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കറുകച്ചാല്‍ പൊന്‍കുന്നം എന്നിവിടങ്ങളിലെ ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലും, കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലും, പളളം ബ്ലോക്ക് പഞ്ചായത്തിലെ കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, അയര്‍കുന്നം എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നാട്ടകം ഗവമെന്റ് കോളേജിലും നടക്കുമെന്ന്് ജില്ലാ വാരണാധികാരിയായ ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു.
കോട്ടയം നഗരസഭയിലെ വോട്ടെണ്ണല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിലും വൈക്കം, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അതാത് മുനിസിപ്പല്‍ ഓഫീസുകളിലും ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട എന്നീ നഗരസഭകളിലെ വോട്ടെണ്ണല്‍ യഥാക്രമം ഏറ്റുമാനൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഈരാറ്റുപേട്ട അരുവിത്തുറ സെന്‍് ജോര്‍ജ്ജ് കോളേജിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: