കോട്ടയം: കള്ളവോട്ടിന് ശ്രമമെന്ന് ആരോപണത്തെ തുടര്‍ന്ന് ബൂത്തില്‍ സംഘര്‍ഷാവസ്ഥ. കോട്ടയം നഗരസഭയിലെ 22-ാം വാര്‍ഡിലാണ് കള്ളവോട്ട് നടന്നതായി ആരോപണമുണ്ടായത്. തിരുനക്കര എന്‍എസ്എസ് എല്‍പി സ്കൂളില്‍ ഇന്നലെ വൈകിട്ട് വോട്ട് ചെയ്യാന്‍ എത്തിയ തമിഴ്നാട് സ്വദേശിയാണ് തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പറഞ്ഞ് ബൂത്തിലെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കേരളാ കോണ്‍ഗ്രസ്സാണ് ഇത്തരത്തില്‍ കള്ളവോട്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി, സമത്വമുന്നണി, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായത്. വന്നയാള്‍ക്ക് തന്റെ പേര് പോലും കൃത്യമായി അറിയില്ലായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ റീപോളിംഗ് നടത്താന്‍ റിട്ടേണിംഗ് ഓഫാസര്ക്ക് പരാതി നല്കി. വോട്ടര്‍ ലിസ്റ്റ് മുഴുവന്‍ എഡിറ്റ് ചെയ്ത് റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടു. പോലീസെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: