കോട്ടയം: അകലക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡായ ഇടമുളയില്‍ കാഴ്ചക്കുറവുള്ള പ്രായമായ സ്ത്രീയെ പോളിംഗ് ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ച് മറ്റൊരു ചിഹ്നത്തില്‍ വോട്ടുചെയ്യിച്ചതായി പരാതി. ഇടമുള ഈട്ടിക്കല്‍ ഓമന ഗോപാലനാണ് ദുരനുഭവമുണ്ടായത്. ബിജെപി അനുഭാവിയായ ഓമന ഗോപാലന്റെ വോട്ട് യുഡിഎഫിന് നല്‍കിയതായാണ് പരാതി. ഇതിനെ തുടര്‍ന്ന് വോട്ട് ചലഞ്ച് ചെയ്യപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനായ ജോമോന് ജോണിനെ മാറ്റി. സംഭവത്തില്‍ ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയിട്ടുണ്ട്. അരമണിക്കൂറോളെ ഇവിടെ പോളിംഗ് തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: