ഏലൂര്‍: ഏലൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ കുറച്ച് സമയം പണിമുടക്കി. 26-ാം വാര്‍ഡായ ദേവസ്വം വാര്‍ഡ് പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയില്ലെന്നാണ് പരാതി. ശക്തിയായി അമര്‍ത്തിയാല്‍ മാത്രം വോട്ട് ചെയ്യാനാകു സാഹചര്യമായിരുന്നു. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തിയാണ് പ്രശനം പരിഹരിച്ചത്. ഇവിടെ പതിനഞ്ച് മിനിട്ടോളം വോട്ടിംഗ് മുടങ്ങി. 27ാം വാര്‍ഡായ കൊച്ചാലില്‍ പോളിംഗ് ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന്റെ കേബിള്‍ കണക്ടറിനായിരുു തകരാര്‍. വോട്ടിംഗ് തുടങ്ങുതിന് മുന്‍പ് ഇത് കണ്ടുപിടിച്ചു. യന്ത്രത്തകരാര്‍ പരിഹരിച്ചതിന് ശേഷം പത്ത് മിനിറ്റ് വൈകിയാണ് ഇവിടെ പോളിംഗ് തുടങ്ങിയത്.
ആലുവ: ആലുവ നഗരസഭയിലും കീഴ്മാട് പഞ്ചായത്തിലുമായി നാലിടത്ത് യന്ത്രം പണി മുടക്കി. നഗരസഭയി 24 ാം വാര്‍ഡില്‍ തോട്ടക്കാട്ടുകര പെരിയാര്‍വാലി ഇറിഗേഷന്‍ ബൂത്തില്‍ രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂര്‍ വരെ വോട്ടിംഗ് മുടങ്ങി.
കീഴ്മാട് പഞ്ചായത്തിലെ 14,15,18 വാര്‍ഡുകളിലാണ് യന്ത്രം തകരാറിലായത്. പതിനാലാം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ ചുണങ്ങുംവേലി പള്ളിയില്‍ രണ്ട് തവണ യന്ത്രം കേടായി. നാല്‍പ്പത് മിനിറ്റോളം പോളിംഗ് തടസപ്പെട്ടു.
പതിനഞ്ചാം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ സുഹൃദ്സദനിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായിരുന്നതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. 18 ാം വാര്‍ഡില്‍ എടയപ്പുറം കെ.എം.സി യു.പി സ്കൂളിലെ ഒന്നാം ഭാഗം ബൂത്തില്‍ വോട്ടിംഗ് യന്ത്രം പോളിംഗ് ആരംഭിച്ചപ്പോള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് പോളിംഗ് ആരംഭിച്ചത്.എല്ലായിടത്തും സാങ്കേതിക വിദഗ്ധരെത്തിയാണ് തകരാര്‍ പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: