കൊച്ചി: കൊച്ചി നഗരസഭ മൂന്നാം ഡിവിഷനില്‍ രണ്ടു തവണയായി മൂന്നു ബൂത്തുകള്‍ കുറച്ചത് വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും വലച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടന്ന എം.എ.എസ്.എസ്.എല്‍.പി. സ്കൂളില്‍ നാലു ബൂത്ത് ഉണ്ടായിരുന്നു. അതിന് മുന്‍പ് ഇവിടെ ആറു ബൂത്താണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇത്തവണ അത് മൂന്നായി ചുരുക്കി. ഇതേ തുടര്‍ന്ന് ഏറ്റവും തിരക്കേറിയ ബൂത്തുകളായി ഇത് മാറി. രാവിലെ മുതല്‍ ആരംഭിച്ച ക്യൂ ഇവിടെ സമയപരിധി കഴിഞ്ഞിട്ടും നീണ്ടു. സ്കൂളിന്റെ ഗെയിറ്റ് അഞ്ചു മണിക്ക് അടയ്ക്കുമ്പോള്‍ നൂറുകണക്കിന് വോട്ടര്‍മാര്‍ നില്പുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: