തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് സിപിഎമ്മുകാര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണൂര്‍ സര്‍വ്വകലാശാല ഹോസ്റ്റലിന് സമീപത്തെ കെ.രാജേഷിനെ(32)വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. കണ്ണൂര്‍ വാണിജ്യ നികുതി വകുപ്പിലെ താത്കാലിക ഡ്രൈവറായ രാജേഷിനെ ചൊവ്വാഴ്ച രാത്രിയാണ് അക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: