പുല്‍പ്പള്ളി : കല്ലുവയല്‍ ജയശ്രി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിയന് ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.പ്രോഫ. എന്‍.എം. കാരശ്ശേരി നിര്‍വ്വഹിച്ചു. ഫൈനാര്‍ട്ട്സ് ഉദ്ഘാടനം പ്രശസ്ത വയലിന് കലാകാരനും സംഗീത സംവിധായകനുമായ സ്റ്റിനീഷ് ഇഗ്നോ നിര്‍വ്വഹിച്ചു. കോളേജ് യൂണിയന് ചെയര്മാന് കെ. ആര്. രാഹുല്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ കെ. എസ്. സന്തോഷ്, മാനേജര്‍ കെ. ആര്. ജയറാം, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ആര്. ജയരാജ്, ബി.എഡ്. പ്രിന്‍സിപ്പാള്‍ പി. കെ. റെജി, പി ടി എ പ്രസിഡണ്ട് ബേബി തുരുത്തിയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: