അമ്പലവയല്‍: അമ്പലവയല്‍ ടൗണിലെ മറീന ഹോസ്പിറ്റലില്‍ പ്രസവ ചികിത്സയ്ക്കെത്തിയവര്‍ താമസിച്ച മുറിയില്‍ മോഷണം. പണം,മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ അപഹരിച്ചു. അമ്പലവയല്‍ ഒന്നേയാര്‍ സ്വദേശി ജോഷിയുടെ ഭാര്യ സിനിയുടെയും അത്തിച്ചാല്‍ പൂളപ്പുര വീട്ടില്‍ സതീഷിന്റെ ഭാര്യ ധന്യ എന്നിവര്‍ താമസിച്ചിരുന്ന മുറികളിലാണ് മോഷണം നടന്നത്. ഇരുവരെയും പ്രസവത്തിനായി ലേബര്‍ റൂമിലേക്ക് കൊണ്ട് പോയ തക്കത്തിലാണ് കള്ളന് മുറിയില്‍ കയറി മോഷണം നടത്തിയിരിക്കുന്നത്. സിനിയുടെ മുറിയില്‍ നിന്ന് 3,500 രൂപയും ഇന്‍ഡക്ഷന്‍ കുക്കറും മോഷ്ടിച്ച കള്ളന് സന്ധ്യയുടെ മുറിയില്‍ നിന്ന് 3,500 രൂപയും മൊബൈല്‍ ഫോണും രണ്ട് വാച്ചുകളും അപഹരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിക്കും രാത്രി എട്ട് മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. മോഷണ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ജോഷിയും സതീഷും ഹോസ്പിറ്റല്‍ മാനേജ് മെന്റും അമ്പലവയല്‍ പൊലീസില്‍ പരാതി നല്കി.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: