അടിമാലി : പുതുമാണവാളണനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. കീരിത്തോട് സ്വദേശികളായ യുവതിയും കാമുകന് രാജേഷുമാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ പരിക്കേറ്റ പുതുമണവാളനായ മുവാറ്റുപുഴ വാഴകുളം സ്വദേശി അനന്തു അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. നാളുകളായി രാജേഷുമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹം പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബന്ധുകള്‍ അനന്തുവുമായി ഉറപ്പിച്ചു.വ്യാഴാഴ്ച്ച രണ്ട് കുടുംബക്കാരും ചേര്‍ന്ന് അടിമാലിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുവാനെത്തി. യുവതി ഈ വിവരം കാമുകനെ നേരത്തെ അറിയിച്ചിരുന്നു. ഉച്ചയോടെ ടൗണിലെ സ്വര്ണ്ണകടയില് എത്തിയ രാജേഷ് കാമുകിയുടെ സഹായത്തോടെ പുതുമണവാളനായ അനന്തുവിനെ തന്ത്രത്തില്‍ രാജേഷിന്റെ വാഹനത്തില്‍ കയറ്റി മൂവരും സ്ഥലം വിട്ടു. വഴിയില്‍ വെച്ച് അനന്തുവിനെ രാജേഷും കാമുകിയും കൂടി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു.
സംഭവം അനന്തു വെള്ളത്തൂവല്‍ പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുവരും ആനച്ചാല്‍ ഭാഗത്തുവെച്ച് പോലീസിന്റെ പിടിയിലാകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: