മറയൂര്‍: മറയൂര്‍-മാശിവയല്‍ റോഡിന് നടുവില്‍ കുഴി. മറയൂരിനെ കോവില്ക്കടവുമായി ബന്ധിപ്പിക്കുന്ന പാതയുടെ ഒത്തനടുവിലാണ് അപകടം വിളിച്ചുണര്‍ത്തി വാപിളര്‍ന്ന് വന്‍ കുഴി രൂപപെട്ടിരിക്കുന്നത്. പധാന പാതവഴി ദൂര കൂടുതല്‍ ഉള്ളതിനാല്‍ കോവില്കടവിന് 100 കണക്കിന് ടൂറിസ്റ്റ് വാഹനങ്ങളും, സ്കൂള്‍ വണ്ടികളും സഞ്ചരിക്കുന്ന പാതയാണിത്. കനാലിന് സമീപത്തോടെ കടന്നുപോകുന്ന പാതയില്‍ ഇന്നലെ രാവിലെയാണ് കുഴി രൂപപെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്പെടാതിരിക്കാനായി നാട്ടുകാര്‍ കമ്പില്‍ റിബണ്‍ ചുറ്റി ഇവിടെ നാട്ടിയിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാത അടിയന്തിരമായി നന്നാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: