കണ്ണൂര്‍: ശ്രേഷ്ഠഭാഷാദിനാചരണം-ഭരണഭാഷാവാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫോക്ലോര് അക്കാദമിയുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നു. ആദരണം, കവിസമ്മേളനം, ഭാഷാസെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ഇന്ന് വൈകുന്നേരം 3 മണിക്ക് പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് കണ്ണൂര്‍ കലക്ടറേറ്റില്‍ ആദരം നല്‍കും. തദവസരത്തില്‍ നടക്കുന്ന കവിസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിക്കും.
വൈകുന്നേരം 6 മണിക്ക് നൈമിശാരണ്യം സാംസ്കാരിക വേദി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ശ്രീകുമാരന്‍ തമ്പിക്ക് നല്കുന്ന സ്വീകരണ പരിപാടി ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. പുരസ്കാര സമര്‍പ്പണവും പ്രഭാഷണവും തുടര്‍ന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: