ന്യൂദൽഹി: രാഷ്ട്രം നൽകിയ അവാർഡുകൾ വലിച്ചെറിഞ്ഞ് എഴുത്തുകാർ കാണിക്കുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രമുഖ നടൻ അനുപം ഖേറിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിഭവനിലേക്ക് ഇന്ന് മാർച്ച് നടത്തും. രാവിലെ 10 മണിക്ക് ഇന്ത്യാ ഗേറ്റിന് മുന്നിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ സാമൂഹ്യ-സാംസ്ക്കാരിക-സിനിമാ മേഖലകളിലെ പ്രമുഖർ അണിനിരക്കും. എല്ലാ ഭാരതീയർക്കും പ്രകടനത്തിന്റെ ഭാഗമാകാമെന്ന് അനുപം ഖേർ അറിയിച്ചു.
എഴുത്തുകാരും ചിത്രകാരന്മാരും കലാകാരന്മാരും മാർച്ചിൽ പങ്കെടുക്കുമെന്ന് അനുപം ഖേർ പറഞ്ഞു. അതിനിടെ അരുന്ധതി റോയിയുടെ നേതൃത്വത്തിൽ കൂടുതൽ പേർ അവാർഡുകൾ വലിച്ചെറിഞ്ഞ് കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധവുമായി രംഗത്തെത്തി. 1989ൽ ലഭിച്ച സിനിമാ അവാർഡാണ് അരുന്ധതി റോയി തിരികെ കൊടുക്കുന്നത്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വർഷങ്ങൾക്ക് മുമ്പ് നിഷേധിച്ചതിനാൽ മടക്കി നൽകി വാർത്തയിൽ ഇടം പിടിക്കാൻ അവാർഡുകളില്ലാതെ മിണ്ടാതിരിക്കുകയായിരുന്നു അരുന്ധതി റോയി ഇതുവരെ. അതിനിടെയാണ് 1989 ഏതോ സിനിമാ അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതാണിപ്പോൾ തിരികെ കൊടുക്കുമെന്ന് പറയുന്നത്.
വീരേന്ദ്ര സൈനി, സയീദ് മിർസ, രഞ്ജൻ പലിത്, തപൻ ബോസ്, ശ്രീപ്രകാശ്, സഞ്ജയ് കാക്, പ്രദീപ് ക്രിഷേൻ, തരുൺ ഭാരതീയ തുടങ്ങിയ എഴുത്തുകാരും അവാർഡുകൾ തിരികെ കൊടുക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: