കാസര്‍കോട്: കാസര്‍കോട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നതോടെ ബിജെപി ജില്ലയില്‍ വന്‍ ശക്തിയായി മാറുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ്കുമാര്‍ ഷെട്ടിയും, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്തും പറഞ്ഞു.
ഇടതു വലതു മുന്നണികള്‍ ജില്ലയില്‍ ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞടുപ്പായിരിക്കും ഇത്. മധൂര്‍, പൈവെളികെ, കാറഡുക്ക എന്നിവിടങ്ങളില്‍ ഭരണ തുടര്‍ച്ചയുണ്ടാകും. ബദിയടുക്ക, കുമ്പഡാജെ,എന്മകജെ എന്നീ പഞ്ചായത്തുകള്‍ യുഡിഎഫ് ഭരണത്തില്‍ നിന്നും പിടിച്ചെടുക്കും. ബെള്ളുര്‍ എല്‍.ഡി.എഫിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കും. പുത്തിഗെ, വോര്‍ക്കാടി, മീഞ്ച, ദേലംപാടിയും, മഞ്ചേശ്വരത്തും, മൊഗ്രാലും, ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. മഞ്ചേശ്വരം ബ്ലോക്ക് ബിജെപി ഭരിക്കും. കാസറഗോഡ്, കാറഡുക്ക ബ്ലോക്കുകളില്‍ നില മെച്ചപ്പെടുത്തും, കാസര്‍കോടും, കാഞ്ഞങ്ങാടും മുനിസിപ്പാലിറ്റിയില്‍ വന്‍ മുന്നേറ്റം നടത്തും, നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ പ്രാതിനിധ്യം ഉറപ്പിക്കും. ചെങ്കള, ഉദുമ, തൃക്കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തില്‍ ആദ്യമായി ബിജെപി പ്രതിനിധികളുണ്ടാകും പരപ്പ ബ്ലോക്കിലും പ്രാതിനിധ്യമുണ്ടാകും. ജില്ലാ പഞ്ചായത്തില്‍ എടനീര്‍ ഡിവിഷനില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും, പുത്തിഗെ, വോര്‍ക്കാടി, സിവില്സ്റ്റേഷന്, ദേലംപാടി എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറും. കുമ്പള, പനത്തടി, ചെമ്മനാട് എന്നീ ഡിവിഷനില്‍ വന്‍ മുന്നേറ്റം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: