ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ വിവിധ റോഡ് പദ്ധതികള്‍ക്കായി 15000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ലിക്കാബാലിയില് രണ്ടുവരി പാത നിര്‍മ്മാണത്തിന്റ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
473.89 കോടി രൂപ ചെലവിലാണ് രണ്ടുവരി പാത നിര്‍മ്മിക്കുന്നത്. എസ്എആര്ഡിപി-എന്‍ഇ പാക്കേജിലുള്ള ഈ റോഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ഇറ്റാനഗര്‍-ബാന്ദര്ദിവ നാലുവരി പാതക്ക് അനുമതി നല്‍കിയതായും ഗഡ്കരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇതിനായി സ്ഥാലം വിട്ട്നല്കേണ്ടതുണ്ട്. റോഡിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ലായെന്നും മന്ത്രി പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ നല്ലഭാവിക്ക് നല്ല റോഡുകള്‍ അത്യാവശ്യമാണെന്നും ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: