ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവച്ച് വി.എസ് അച്യുതാനന്ദന് രാഷ്ട്രീയ വനവാസത്തിന് പോയാല്‍ താനും രാജി വയ്ക്കാമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
വി.എസ് പറയുമ്പോള്‍ രാജി വയ്ക്കാന്‍ തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയത് അദ്ദേഹമല്ല. തന്നെ ഇരുത്തിയവര്‍ പറയുമ്പോള്‍ രാജി വയ്ക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ മുന്‍ നിലപാട് തന്നെയാണുള്ളത്. തന്നേയും കുടുംബത്തേയും എത്ര പീഡിപ്പിച്ചാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരൊക്കെയോ പറയുന്നത് കേട്ട് തനിക്കെതിരേ ആരോപണം ഉന്നയിക്കുകയാണ് വി.എസ് ചെയ്യുന്നത്. മൈക്രോഫിനാന്‍സ് പദ്ധതി നിരവധി സ്ത്രീകളുടെ ആശ്രയമാണ്. അവരുടെ വിദ്വേഷം പിടിച്ചു പറ്റാന്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം കൊണ്ട് വി.എസിന് കഴിഞ്ഞിട്ടുള്ളൂ.
കേസില്‍ പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നയാളുടെ ആരോപണങ്ങളാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: