പുനലൂര്‍: പുനലൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഭരണിക്കാവ് ദേവീക്ഷേത്രം അക്രമിച്ചതില്‍ വ്യാപകപ്രതിഷേധം. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രകടനം നടത്തി. രാവിലെ 10.30ന് ദേവീക്ഷത്രത്തില്‍ നിന്നുമാരംഭിച്ച പ്രകടനം നഗരം ചുറ്റി കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ ബൗദ്ധിക് പ്രമുഖ് ഉമേഷ്ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേത്രമൈതാനം മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ രണ്ട് പ്രാദേശികസംഘങ്ങള് തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് വഴിവച്ചത്. ക്ഷേത്രമൈതാനത്തെ കഞ്ചാവ് ലോബികളുടെയും മദ്യപാനികളുടെയും വിഹാരകേന്ദ്രമാക്കുന്നു. ഇത്തരം ഗുണ്ടകളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ഉമേഷ്ബാബു ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തൊട്ടുമുന്നിലുള്ള ക്ഷേത്രത്തില്‍ അക്രമം നടന്നിട്ടും പ്രതികളെ പിടികൂടുവാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്. ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രതികളെ മനസിലാക്കിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഉന്നതബന്ധം വ്യക്തമാക്കുന്നതായി തുടര്‍ന്ന് സംസാരിച്ച ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. ഭക്തര്‍ പരിപാവനമായി കാണുന്ന ക്ഷേത്രത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുകയും കല്ലുകള്‍ ഉപയോഗിച്ച് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചതും നിസാരമായി കാണാനാകില്ലെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ സംസാരിച്ച ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി ഹരികുമാര്‍ പറഞ്ഞു. പ്രകടനത്തിന് ബിജെപി നേതാവ് ആലഞ്ചേരി ജയചന്ദ്രന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.ആര്.വിനോദ്കുമാര്‍, താലൂക്ക് ശാരീരിക് പ്രമുഖ് വിളക്കുടി സുരേഷ്, ബൗദ്ധിക് പ്രമുഖ് ഷൈന്‍ പ്രദീപ് കാവേരി. തുളസീധരന്‍പിള്ള, മോഹന്‍ലാല്‍ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: