കോഴിക്കോട്: വൃക്കരോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും പുനരധിവാസത്തിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്നേഹസ്പര്‍ശം കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി എയ്ഡ്സ് രോഗികളുടെ സാന്ത്വനമേഖലയിലേക്കും ഇന്നലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സൊസൈറ്റി വാര്‍ഷികജനറല്‍ ബോഡിയില്‍ ഡോ. ഇദ്രിസ് രൂപരേഖ അവതരിപ്പിച്ചു.
2014-15 സാമ്പത്തികവര്‍ഷത്തില്‍ സ്നേഹസ്പര്‍ശം കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി 3134 പേര്‍ക്ക് സാധാരണ ഡയാലിസിസും 185 പേര്‍ക്ക് പെരിട്ടോണിയല്‍ ഡയാലിസിസും നടത്തിയതായി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലിം അറിയിച്ചു.
സാധാരണ ഡയാലിസിസിന് ഒരു രോഗിയ്ക്ക് പ്രതിമാസം 2500 രൂപയും പെരിട്ടോണിയല്‍ ഡയാലിസിസിന് 3000 രൂപയുമാണ് സൊസൈറ്റി നല്‍കുന്നത്. ഇതിനുപുറമെ കിഡ്നി മാറ്റിവച്ചവരുടെ തുടര്‍ചികിത്സയ്ക്കായി 12,22,889 രൂപ, മൊബൈല്‍ ക്ലിനിക്കിന് 5,37,805 രൂപ, മാനസികരോഗികള്‍ക്കായി ജില്ലയിലെ മൂന്ന് ക്ലിനിക്കുകളില്‍ ചികിത്സ നടത്തുന്നതിന് 1,98,000 രൂപ എന്നിവയും സൊസൈറ്റി ചെലവഴിക്കുകയുണ്ടായി.
മൊബൈല്‍ ക്ലിനിക് വഴി 125 സ്കൂളുകളില്‍ നടത്തിയ പരിശോധനയില്‍ 336 കുട്ടികള്‍ക്കും 590 റസിഡന്റ്സ് അസോസിയേഷന് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 986 മുതിര്‍ന്നവര്‍ക്ക് കിഡ്നി രോഗത്തിന്റെ ലക്ഷണം കണ്ടെത്തുകയുണ്ടായി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡയാലിസിസിന് വിധേയനാകുന്ന നാദാപുരത്തെ മുഹമ്മദ് ഫായിസ് എന്ന പന്ത്രണ്ടുകാരന് ആരോഗ്യകേരളം പുരസ്കാരം ലഭിച്ച കാനത്തില്‍ ജമീലക്ക് പുരസ്കാരം നല്കി.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലിമിനുളള ഉപഹാരം കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് സെക്രട്ടറി ഇ.പി. കുഞ്ഞബ്ദുളള സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: