ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിറഞ്ഞുനിന്നത് നവമാദ്ധ്യമങ്ങള്‍. ഫേസ്ബുക്കും വാട്സ് ആപ്പും ട്വിറ്ററും മുന്നണികളും സ്ഥാനാര്‍ത്ഥികളും കാര്യമായിത്തന്നെ ഉപയോഗിച്ചു. മുന്നണികള്‍ക്കൊപ്പം ചില ഗ്രൂപ്പുകളും വ്യത്യസ്തങ്ങളായ പോസ്റ്റുകളുമായി പ്രചാരണം കൊഴുപ്പിച്ചു. ശബ്ദ പ്രചാരണത്തേക്കാള്‍ കൗതുകകരമയിരുന്നു നവമാദ്ധ്യമങ്ങളിലെ പോസ്ററുകളും കമന്റുകളും.
ചിലര്‍ മുന്‍കാല രാഷട്രീയ ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ക്ക് പുതിയ സംഭാഷണശകലങ്ങള്‍ കൂട്ടിച്ചേര്‍ത്തും, മറ്റുചിലര്‍ ആക്ഷേപ ഹാസ്യങ്ങളും ഫലിതങ്ങളും കാരിക്കേച്ചറുകളും പോസ്റ്റ് ചെയ്തും പ്രചരിപ്പിച്ചു. ചില പോസ്റ്റുകള്‍ക്ക് സുന്ദരമായ കൗണ്ടറുകളും ഉണ്ടായിരുന്നു. ചിലര്‍ ന്യൂസ് അവര്‍ പോലുള്ള പ്രചാരണങ്ങളും പോസ്റ്റ് ചെയ്ത് ശ്രദ്ധ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: