കൊച്ചി: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനിയെ പരിഹസിച്ച് പോലീസ് അസോസിയേഷന് കൊച്ചി സിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. ഷിബു ഫെയ്സ്ബുക്കില്‍ കമന്റിട്ടു.
ചന്ദ്രബോസ് വധക്കേസ് അന്വേഷിച്ച നിശാന്തിനിയെ ധീരവനിതയെന്ന് വിശേഷിപ്പിക്കുന്ന െഫയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് അസോസിയേഷന് നേതാവിന്റെ പരിഹാസ കമന്റ്. ബ്ലൂ ബ്ലാക്മെയില്‍ എന്നാണ് ഷിബുവിന്റെ കമന്റ്. ഇത് നിശാന്തിനി ഐപിഎസ്, ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഒത്താശ ചെയ്ത് തെളിവുകള്‍ ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നിസാമിനെതിരെ ചന്ദ്രബോസിന്റെ നിര്‍ധന കുടുംബത്തിന് അര്‍ഹമായ നീതി ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ധീരവനിത, നിശാന്തിനിക്ക് ഒരു ബിഗ് സല്യൂട്ട് എന്നാണ് നിശാന്തിനിയുടെ ചിത്രം സഹിതമുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇതിന് താഴെ ആര് ഇവരോ, കൊച്ചിയില്‍ ഇരുന്നപ്പോള്‍ എന്ത് എന്ന് അന്വേഷിച്ചുനോക്ക് എന്ന ഷിബുവിന്റെ പരിഹാസ കമന്റ് തുടരുന്നു. സുനില്‍ മാടമ്പി എന്നയാള്‍ ഇട്ട ഈ പോസ്റ്റ് ജയിന് വൈക്കം എന്ന പേരില്‍ അക്കൗണ്ടുള്ളയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിചന് താഴെയാണ് ഷിബുവിന്റെ കമന്റ്.
കൊച്ചിയില്‍ കമ്മീഷണര്‍ ആയിരിക്കെ നിശാന്തിനിയാണ് ബ്ലൂ ബ്ലാക്മെയില്‍ കേസിലെ പ്രതികളെ പിടികൂടിയത്. എന്നാല്‍ പിന്നീട് കേസ് അട്ടിമറിക്കപ്പെട്ടു. അസോസിയേഷന് നേതാവിന്റെ പരിഹാസ കമന്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായി. നിശാന്തിനി ഇപ്പോള്‍ അവധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: