തിരുവനന്തപുരം: ക്യാമ്പസുകളില്‍ അരാഷ്ട്രീയം വളര്‍ത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍നിന്ന് എസ്എഫ്ഐ പിന്മാറണമെന്ന് എബിവിപി തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ എ.എസ്. അഖില്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐ ജനാധിപത്യ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കണം. ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ത്ഥിനിയെ തങ്ങളുടെ സംഘടനാ പരിപാടികള്‍ക്ക് വന്നില്ലെന്നു പറഞ്ഞ് മര്‍ദ്ദിച്ച സംഭവം ഏറെ പ്രതിഷേധാര്‍ഹമാണ്. എസ്എഫ്ഐയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പാളിനും ഇടതുപക്ഷ അധ്യാപകര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണം. റാഗിംഗ് കേസില്‍ ഐടിഐയില്‍നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും അഖില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: