തിരുവനന്തപുരം: എംജി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ചെറുകിട വ്യാപാരികള്‍. കളക്ടര്‍ ധൃതിപിടിച്ച് നടപ്പാക്കിയ തീരുമാനം വന്‍കിട വ്യാപാരികളെ സഹായിക്കാനാണെന്നാണ് ആരോപണം.
കളക്ടറുടെ നേതൃത്വത്തിലുള്ള കോര്പ്പറേഷന് അഡ്മിനിട്രേഷന് ഭരണസമിതിയാണ് കഴിഞ്ഞദിവസം എംജി റോഡില്‍ രാവിലെ മുതല്‍ വൈകീട്ടു വരെ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ടു മണിക്കൂര്‍വരെ ഇരു ചക്രവാഹനങ്ങളില്‍ നിന്ന് രണ്ടു രൂപയും നാലുചക്രവാഹനങ്ങളില്‍ നിന്ന് പത്ത് രൂപയും ഈടാക്കാനാണ് അഡ്മിനിട്രേറ്റര്‍ ഭരണസമിതി തീരുമാനം എടുത്തിരിക്കുന്നത്. പാളയം മുതല്‍ കിഴക്കേകോട്ടവരെയുള്ള റോഡിനിരുവശത്തുമാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്.
എംജി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം. എന്നാല്‍ ഫീസ് കൊടുത്ത് റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഗതാഗതക്കുരുക്കിന് എങ്ങനെ പരിഹാരമുണ്ടാകുമെന്നാണ് വ്യാപാരികളുടെ ചോദ്യം. എംജി റോഡില്‍ പാര്‍ക്കിംഗ് പ്രശ്നം രൂക്ഷമായപ്പോള്‍ ഷോപ്പിംഗ് മാളുകള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥനത്തില്‍ അവര്‍ സ്വന്തം ചെലവില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ പ്രദേശത്ത് പോലീസിനെയും നിയോഗിച്ചു. ഇതോടെ ഗതാക്കുരുക്കിന് ഏറെക്കുറെ ശമനമുണ്ടായി. നൂറുകണക്കിന് ചെറുകിട വ്യാപരസ്ഥാപനങ്ങളാണ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. കളക്ടറുടെ നേരത്തെയുള്ള തീരുമാനത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളിലെ ചെറുകിട വ്യാപാരികളുടെ കച്ചവടത്തിന് വലിയ ഇടിവ് ഉണ്ടായിരുന്നു.
പരാതിയുമായി വ്യപാരികള്‍ നഗരസഭയെ സമീപിക്കുകയും പാര്‍ക്കിംഗ് നിരോധനത്തിന് സമയക്രമം നിശ്ചയിക്കുകയും ഉണ്ടായി. ഇതിനെതിരെ കളക്ടര്‍ രംഗത്ത് വന്നെങ്കിലും നഗരസഭതീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ തിടുക്കത്തില്‍ പാര്‍ക്കംഗ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കം. പുതിയ കൗണ്‍സില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നയപരമായുള്ള ഇത്തരം തീരുമാനം എടുത്തതില്‍ രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാ ജീവനക്കാരും അമര്‍ഷത്തിലാണ്. പുതിയ തീരുമാനത്തോടെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടിവരുമോ എന്ന് ഭീതിയിലാണ് വ്യാപാരികള്‍.
എംജി റോഡില്‍ നിരവധി പൊതുമേഖല ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധര്‍ ഉള്‍പ്പെടെ നിരവധി പേര് നിത്യവും ബാങ്കുകളില്‍ വന്നുപോകുന്നുണ്ട്. പുതിയ തീരുമാനം ബാങ്കില്‍ വരുന്നവരെയും സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: