എരുമേലി: കാര്‍ഷിക മലയോരമേഖലയായ എരുമേലിയില്‍ ബിജെപിയുടെ ജനമുന്നേറ്റ വിജയം തടയാന്‍ ഇരുമുന്നണികളും ധാരണയിലെത്തിയതായി സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം ഏറെ പിന്നിലായ വാര്‍ഡുകളില്‍ വോട്ട് എല്‍ഡിഎഫ് നല്‍കാനും എന്നാല്‍ ചിലവാര്‍ഡുകളില്‍ ഇത്തരത്തില്‍ വോട്ടുകള്‍ യുഡിഎഫ് നല്‍കാനുമാണ് നേതാക്കള്‍ പരസ്പര ധാരണയിലെത്തിയിരിക്കുന്നതെന്നാണ് സൂചന. ഏറ്റവുമധിതം പ്രതീക്ഷ വയ്ക്കുന്ന വാര്‍ഡുകളായ ചേനപ്പാടി,പഴയിടം, കിഴക്കേക്കര, ഒഴക്കനാട്, എലിവാലിക്കര, പൊര്യന്മല, കനകപ്പലം, ശ്രീനുപുരം, ഉമ്മിക്കുപ്പ, മൂക്കന്‍പെട്ടി എന്നീ വാര്‍ഡുകളിലാണ് ഇരുമുന്നണികളും ധാരണയ്ക്ക് നീക്കങ്ങളാരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസത്തെ പ്രചാരണത്തിനിടെയാണ് ഇരുമുന്നണികളും ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളില്‍ മുന്നണികളിലെ വോട്ടര്‍മാരെ നേരില്‍കണ്ട് ബിജെപിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി രാഷ്ട്രീയം മറന്ന് വോട്ട് ചെയ്യാനാണ് പലനേതാക്കളും രഹസ്യമായി നിര്‍ദ്ദേശിക്കുന്നത്. ബിജെപി ഏറ്റവും കൂടുതലായി വിജയസാധ്യത കണക്കാക്കുന്ന വാര്‍ഡുകളില്‍ മുന്നണികളിലെ പാര്‍ട്ടി കുടുംബങ്ങളില്‍ നേതാക്കള്‍ നേരിട്ടെത്തുന്നു. എന്നാല്‍ മുന്നണികളുടെ രഹസ്യ നീക്കത്തിനെതിരെ മുന്നണിയില്‍തന്നെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. മൂക്കന്‍പെട്ടി, ഉമിക്കുപ്പ, കനകപ്പലം, ശ്രീനിപുരം, ഒഴക്കനാട്, ചേനപ്പാടി വാര്‍ഡുകളില്‍ മുന്നണികളിലെ വോട്ടുകള്‍പോലും ബിജെപിയിലേക്ക് എത്തുന്ന കാഴ്ചയാണുള്ളത്.
എരുമേലിയുടെ മുരടിച്ച വികസനത്തിനെതിരെ പഞ്ചായത്തില്‍ അട്ടിമറിക്കപ്പെട്ട നിരവധി വികസന പദ്ധതികള്‍ കാട്ടിയാണ് ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. എന്നാല്‍ എന്നാല്‍ എരുമേലിയുടെ വികസനകാര്യത്തില്‍ ഒരക്ഷരം പോലും പറയാതെ ദേശീയ രാഷ്ട്രീയത്തിന്റെ കെട്ടുകഥകളും വ്യാജവാര്‍ത്തകളും നിരത്തി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മുന്നണികളുടെ ശ്രമത്തിന് വന്‍ തിരിച്ചടിയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: