കൊച്ചി: അഴുക്ക് ചാലിന്റെ രൂക്ഷഗന്ധത്തെ ശ്വാസം പിടിച്ച് നിര്‍ത്തി തല്‍ക്കാലത്തേക്ക് ഒഴിവാക്കിയും. കൊതുകിനെ ശരീരത്തില്‍ നിന്ന് പിടിവിടുവിച്ചും കൊച്ചി കേര്‍പ്പറേഷനിലെ 469000 വോട്ടര്‍മാര്‍ ബൂത്തിലേക്ക്. ഇവര്‍ എങ്ങനെ പ്രതീകരിക്കുമെന്നത് ഇരുമുന്നണികളേയും കുഴക്കുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ 74 ഡിവിഷനുകളാണുള്ളത്. ഇടത് പക്ഷത്തില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം യുഡിഎഫ് ഭരിച്ചു.
വോട്ടര്‍മാര്‍ തങ്ങള്‍ക്ക് തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് യുഡിഎഫും, പ്രതിച്ഛായ നഷ്ടപ്പെട്ടതിനാല്‍ പ്രതീക്ഷയുണ്ടെന്ന് ഇടത് പക്ഷവും പറയുന്നു. ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യം മുന്നണികളെ വിഷമിപ്പിക്കുന്നു. വോട്ടര്‍മാര്‍ ഏത് പക്ഷത്തേക്ക് മറിയുമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. തെരഞ്ഞടുപ്പ് പെട്ടെന്ന് വന്നെത്തിയതിനാല്‍ പലവോട്ടര്‍മാരേയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്ഥാനാര്‍ത്ഥികളെ കുഴക്കുന്നുണ്ട്. പൂട്ടിയ ഗേറ്റിനപ്പുറത്തേക്ക് എത്താന്‍ പലര്‍ക്കും ആയിട്ടില്ല. ഇത്തരക്കാര്‍ വോട്ട് ചെയ്യാന്‍ പോകുമെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥിക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി ഇക്കുറി സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് ഇരുമുന്നണികള്‍ക്കും ഉറപ്പാണ്. അത് പരമാവധി കുറക്കാനാണ് ഇരുവരുടേയും അവസാന ശ്രമം. എന്നാല്‍ അതിലും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം നടക്കുകയാണ്. സീറ്റ് കുറക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ ബാധ്യതയാണെന്നും അത് സിപിഎമ്മിന്റെ ബാധ്യതയാണെന്നും പാര്‍ട്ടിക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ സിപിഎം അവസാന നിമിഷം ബാധ്യത എറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് നന്നായറിയാം. വോട്ട് ചോര്‍ച്ച സിപിഎം നെയാണ് ബാധിക്കുക.
വിദ്യാസമ്പന്നരായ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാണ് ബിജെപി മത്സര രംഗത്തുള്ളത്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് നല്‍കിയിട്ടുള്ള അതിരില്ലാത്ത സഹായവും, അഴിമതി രഹിത കേന്ദ്രഭരണവും സാധാരണ ജനങ്ങള്‍ക്കിടയില്‍
ചര്‍ച്ചചെയ്യിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഇത് രണ്ട് മുന്നണികളേയും പ്രതികൂട്ടിലാക്കിലാക്കിയിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ഉയര്‍ത്തികൊണ്ടുവന്ന സംഭവങ്ങളുടേയെല്ലാം മുനയൊടിഞ്ഞു. വോട്ടര്‍മാരുടെ പക്ഷം തീരുമാനിക്കാന്‍ അതുകൊണ്ട് തന്നെ കഴിയുന്നില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ചെല്ലും ചെലവും കൊടുത്തവകയില്‍ സ്ഥാനാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് നഷ്ടപ്പെട്ട തുക പലരേയും വ്യാകുലരാക്കിയിരിക്കയാണ്. അതുകൊണ്ട് എങ്ങനേയും ജയിക്കണമെന്ന പക്ഷക്കാരും രംഗത്തുണ്ട്.ഇത്് നിയമപാലകരെ ജാഗരൂപരാക്കുന്നു. സമാധാനപരമായ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുമെന്ന് പോലീസ് അധികാരികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: