ഇവിടുത്തെ കുഴിയില്‍ വീണ് മുതലിയാര്‍മഠം സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തൊടുപുഴ: വാഹനയാത്രക്കാര്‍ക്ക് കെണിയായി നഗരത്തിലെ കുട്ടപ്പാസ് റോഡ്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. കാഞ്ഞിരമറ്റം കവലയേയും കിഴക്കേയറ്റത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കുട്ടപ്പാസ് റോഡ്. നാളുകളായി ഈ റോഡ് കുണ്ടുംകുഴിയുമായി കിടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മുതലിയാര്‍മഠം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഇവിടുത്തെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി തൊടുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയില്‍ ഇതുവഴിവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഒരു ദിവസത്തോളം വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായിരുന്നു. ഈ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡിഡിഇ ഓഫീസിനു മുന്‍വശത്തുള്ള കിടങ്ങില്‍ വീണാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. ബസ് ഉള്‍പ്പെടെയുള്ളവ സഞ്ചരിക്കുന്ന പാതയില്‍ അപകടം പതിവായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇരുചക്രവാഹനങ്ങളാണ് ഇവിടെ ഏറെയും അപകടത്തില്‍പെടുന്നത്. തങ്ങളുടെ മകനുണ്ടായ ദുരന്തം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയിലാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: