ആലപ്പുഴ: ശക്തമായ വിഭാഗീയതയില്‍ ഉഴലുന്ന സിപിഎം പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളില്‍ കടുത്ത പ്രതിസന്ധിയില്‍. പാര്‍ട്ടിയിലെ ഇരുവിഭാഗവും എതിര്‍പക്ഷത്തെ സാഥാനാര്ത്ഥികളുടെ കാലുവാരാന്‍ കോണ്‍ഗ്രസുമായി രഹസ്യധാരണയിലായി കഴിഞ്ഞെന്നാണ് വിവരം.
ഇരു പഞ്ചായത്തുകളിലും ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏതുവിധേനയും ബിജെപി ജയിക്കുന്നത് തടയണമെന്നാണ് സിപിഎം ഉന്നതര്‍ അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കോണ്‍ഗ്രസ് ജയിച്ചാലും, ഭരണം നഷ്ടപ്പെട്ടാലും സാരമില്ല, വിപ്ലവഭൂമിയെന്ന് സിപിഎം കൊട്ടിഘോഷിക്കുന്ന പുന്നപ്രയിലെ ബിജെപിയുടെ ജയം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രതിപക്ഷ നേതാവിനേക്കാള്‍ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷ നേതാവിനെയായിരിക്കും.
ഇത് തടയാന്‍ ഏത് തന്ത്രവും പ്രയോഗിക്കാനാണ് ഒരു വിഭാഗം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അണികളില്‍ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നത് പുന്നപ്രയിലെ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കും ബന്ധുക്കള്‍ക്കും വരെ മറ്റുചില താല്‍പ്പര്യങ്ങളുടെ പേരില്‍ ഇത്തവണ സീറ്റ് നല്കിയതും സിപിഎമ്മിന് തിരിച്ചടിയായി കഴിഞ്ഞു.
ചില നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കായി പുന്നപ്രയിലെ ചെങ്കൊടിയുടെ നിറം മങ്ങി മൂവര്ണമാകുന്നവെന്നതാണ് മറ്റൊരു ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: