തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന് കമ്മീഷന് കമ്പൈന്‍ഡ് (എസ്എസ്സി ) ഹയര്‍സെക്കന്‍ഡറി തല (10+2) പരീക്ഷ നവംബര്‍ 15, ഡിസംബര്‍ 20 തീയതികളില്‍ നടക്കും. കര്‍ണാടക- കേരള മേഖലയില്‍ നിന്നും ലഭ്യമായ 2,83,000 അപേക്ഷകളില്‍ 1,42,000 മത്സരാര്‍ത്ഥികള്‍ക്ക് നവംബര്‍ 15 നും ശേഷിച്ചവര്‍ക്ക് ഡിസംബര്‍ 20 നുമാണ് പരീക്ഷ നടത്തുക.
കര്‍ണാടകയിലെ ബംഗളൂരു, മൈസൂര്‍, ധാര്‍വാഡ്, ഗുല്‍ബര്‍ഗ, മാംഗളൂര്, കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. കര്‍ണാടക- കേരള മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ അവര്‍ അപേക്ഷ സമര്‍പ്പിച്ച ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നിന്നും നവംബര്‍ 15 ന് നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴി അഡ്മിറ്റ് കാര്‍ഡുകള്‍ അയക്കുന്നില്ല.
അപേക്ഷ പോസ്റ്റല്‍ ആയി (ഓഫ് ലൈന്‍) അയച്ചവര്‍ക്ക് പോസ്റ്റല്‍ വഴി അഡിമിറ്റ് കാര്‍ഡുകള്‍ ഇതുവരെ എത്തിയിട്ടില്ലെങ്കില്‍ നവംബര്‍ 15 ലെയും, ഡിസംബര്‍ 20ലെയും പരീക്ഷകള്‍ക്കുള്ള സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ഡൂപ്ലിക്കേറ്റ് അഡ്മിഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: