തിരുവനന്തപുരം: അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും. 2015 ലെ കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍, കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് സമിതി വിദഗ്ധരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും സര്‍ക്കാരിതര സംഘടനകളുമായും 14-ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും.
വൈകുന്നേരം അഞ്ചിന് സമിതി മാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും.
ബഹിരാകാശ വകുപ്പിനു കീഴിലുള്ള ആലുവയിലെ അമോണിയം പെര്‍ക്ലോറേറ്റ് എക്സ്പെരിമെന്റല്‍ പ്ലാന്റ്, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി എന്നിവയുടെ അധികൃതരുമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായും സമിതി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: